Thursday, March 3, 2011

തെരെഞ്ഞെടുപ്പ്

അറിഞ്ഞില്ലെ മര്‍ത്യരേ വീണ്ടും ഞാന്‍ വന്നിതാ

നല്‍കിടാം നിങ്ങള്‍ക് മോഹന വാഗ്ദാനം

നീട്ടിടാം കൈകള്‍ ഞാന്‍ നാറിയതെങ്കിലും

ചെയ്യണം വോട്ടികള്‍ നല്‍കിടാം കല്പന

.

കേട്ടില്ലെ മുഖ്യന്റെ കോമടികളത്രയും

കേറ്റിടും കോടതി പൊന്മകനെങ്കിലും

കിട്ടില്ല ദാക്ഷിണ്യം കട്ടവര്‍കൊന്നുമേ

പോയില്ലെ പിള്ളയും ജൈലഴി എണ്ണിടാന്‍.


നീളുന്നു പേരുകള്‍ നാറിയ കഥയുമായ്

ഐസ്ക്രീമും ഓയിലും ലോട്ടറി മാറ്ട്ടിനും

ലാവ് ലിനും ഇടമലയാറ് മക്കാവു വരേ എത്തി.

ഉളുപ്പില്ലൊരുത്തനും കാണുവാന്‍ വോട്ടറെ

വെളുവെളേ ചിരിക്കുവാന്‍ റ്റീവിയില്‍ പ്രത്യക്ഷപ്പെടാന്‍.


എത്തിനാം മുന്നിലായ് സാക്ഷര കേരളം

കുടിയിലും കൊലയിലും ആത്മഹത്യാ നിരക്കിലും

നടക്കുന്നു വ്യഭിചാരം സറ്വ്വസാധാരണം.

നാറുന്നു സംസ്കാരം പൈത്ര്കം നമ്മുടെ.


എന്നിട്ടും നോക്കണേ വിധിയൊന്നീ വോട്ടറെ

കുത്തണം വോട്ടുകള്‍ ഇടതിനോ വലതിനോ

വഴിയേതുമില്ലല്ലോ മാറ്റിച്ചിന്തിക്കുവാന്‍

ബദലായുള്ളതോ വറ്ഗീയകോമരം.


മാറണം മനസ്ഥിതി മാറ്റണം വ്യവസ്ഥിതി

അറിയണം നമ്മുടെ ശക്തിയെന്താണെന്ന്.

മാരകം ആയുധം അത് സ്വന്തം നമുക്കിന്ന്

വോട്ടെന്ന ആയുധം

സൂക്ഷിച്ചുപയോഗിക്കണം.

Tuesday, January 25, 2011

അനാഥയെ തലോടിയിട്ടുണ്ടോ?

വീണ്ടൂം വായിക്കാന്‍.


അനാഥയെ തലോടിയിട്ടുണ്ടോ?
അബ്‌ദുല്‍വദൂദ്‌

ഡോക്‌ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട്‌ നോക്കി അയാളൊന്ന്‌ നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന്‌ അത്രയും മരുന്നുകള്‍ക്ക്‌ എത്ര വിലയാകുമെന്ന്‌ അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ്‌ ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട്‌ തിരികെ വാങ്ങി തലകുനിച്ച്‌ എങ്ങോട്ടെന്നില്ലാതെ നടന്നു.

സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട്‌ മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട്‌ കിനാവ്‌ കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക്‌ വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട്‌ ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത്‌ ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട്‌ ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന്‌ നാം ഓര്‍ക്കാതെ പോയോ?

പുത്തന്‍കാറിന്‌ ഫാന്‍സി നമ്പര്‍ തന്നെ കിട്ടാന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വലിച്ചെറിയുന്നവര്‍, ഒരൊറ്റ രാത്രികൊണ്ട്‌ 32 കോടിയുടെ മദ്യം കുടിച്ചുല്ലസിച്ചവര്‍, ക്രിക്കറ്റിന്റെ പേരില്‍ കോടികള്‍ തുലച്ചുകളയുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന്‌ ആയിരങ്ങള്‍ ചെലവഴിക്കുന്നവര്‍, പൊങ്ങച്ചത്തിന്റെ വീട്‌ പണിയുന്നവര്‍... ഇവര്‍ക്കിടയില്‍ ഇങ്ങനെ ചിലയാളുകളെ തീര്‍ച്ചയായും നാം മറന്നുപോകുന്നുണ്ടോ?! വീണ്ടും വീണ്ടും ഹജ്ജിന്‌ പറക്കുന്നവര്‍, ലക്ഷക്കണക്കിന്‌ രൂപ പൊടിക്കുന്ന കല്യാണം നടത്തുന്നവര്‍, ആര്‍ഭാടങ്ങള്‍ കൊണ്ട്‌ പുര നിറയ്‌ക്കുന്നവര്‍, ധൂര്‍ത്തുകൊണ്ട്‌ ജീവിക്കുന്നവര്‍, ഇവര്‍ക്കിടയില്‍ തന്നെയല്ലേ നാം അന്വേഷിച്ച്‌ പോകേണ്ടവരും കഴിയുന്നത്‌?

ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട്‌ കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന ഉമ്മമാര്‍, രോഗങ്ങള്‍ കൂടി വിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്‌ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്‍ന്നൊലിക്കുന്ന വീടും ചോരാതെ പെയ്യുന്ന കണ്ണീരും കൊണ്ട്‌ വലയുന്നവര്‍... എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍. സുഹൃത്തേ, ഇവര്‍ നമ്മുടെ വളരെ അടുത്തില്ലേ? കാണാതിരിക്കാന്‍ ശ്രമിച്ചത്‌ നമ്മള്‍ തന്നെയായിരുന്നില്ലേ? നമ്മളുപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ക്കത്‌ വലിയ സന്തോഷമായിരിക്കും. നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട്‌ അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നിങ്ങള്‍ ആലോചിക്കാറുണ്ടോ?

സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌ വിധവകള്‍. ആര്‍ക്കു മുന്നിലും കൈ നീട്ടാന്‍ കഴിയാതെ, വലിയ ജീവിതഭാരങ്ങള്‍ താങ്ങുവാന്‍ കെല്‍പില്ലാതെ കഴിയുന്നവര്‍. ഒരുമിച്ചുള്ള യാത്രയില്‍ ഒരുവേള കൂടെയുള്ളയാള്‍ വേര്‍പെടുന്നതോടെ, ഒറ്റപ്പെടലിന്റെ തീരാത്ത സങ്കടവും ബാധ്യതകളുടെ വലിയ ഭാരവും ഒറ്റയ്‌ക്ക്‌ താങ്ങേണ്ടി വരുന്നവര്‍. നമ്മുടെയൊക്കെ കുടുംബത്തിലുള്ള വിധവകളെയെങ്കിലും നാം പരിഗണിക്കാറുണ്ടോ? അനാഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷേ, ഒരു അനാഥയെ നാം തലോടിയിട്ടുണ്ടോ?

ലക്ഷങ്ങള്‍ മുടക്കിയുള്ള നിരന്തര സമ്മേളനങ്ങള്‍, വര്‍ണശബളമായ പോസ്റ്ററുകള്‍, സ്വര്‍ണനിറമുള്ള ബാഡ്‌ജുകള്‍... അത്യാവശ്യമൊട്ടുമില്ലാതെ വെറുതെ കളയുന്ന പണം കൊണ്ട്‌ എത്രയെത്ര മനുഷ്യരുടെ ഹൃദയനൊമ്പരങ്ങള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാമെന്ന്‌ നാം ചിന്തിച്ചേ തീരൂ.

കൃത്യമായി നമസ്‌കരിക്കുന്ന ചിലരെപ്പറ്റി അല്ലാഹു പറഞ്ഞതെന്താണ്‌? ``അവര്‍ക്ക്‌ നാശം!'' കാരണമെന്താ? കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിച്ചെങ്കിലും തന്റെ ചുറ്റുപാടിലേക്ക്‌ അയാള്‍ ശ്രദ്ധിച്ചില്ല. പാവപ്പെട്ടവന്റെ വിശപ്പിനെ പരിഗണിച്ചില്ല. അശരണര്‍ക്ക്‌ ആശ്വാസമേകിയില്ല.

കൊണ്ടോട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രം കണ്ടപ്പോഴാണ്‌ ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചത്‌. ഏതാനും ചെറുപ്പക്കാരുടെ പരിശ്രമം കൊണ്ട്‌ വളര്‍ന്ന ഒരു കൊച്ചുസംരംഭം. പ്രചാരണങ്ങളൊന്നുമില്ലാതെ സ്വന്തം ബാധ്യത നിര്‍വഹിക്കുന്നവരാണിവര്‍. നൂറുകണക്കിന്‌ കുടുംബങ്ങളുടെ അത്താണിയാണിന്ന്‌ ഇവരുടെ മനസ്സലിവ്‌. അനാഥരായ മക്കള്‍, പാവം വിധവകള്‍, മാറാരോഗികള്‍, മാനസികരോഗികള്‍, വീടില്ലാത്തവര്‍. ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക്‌ ആശ്രയമാകുന്നത്‌ ഈ കൂട്ടായ്‌മയാണ്‌. പരിമിതികള്‍ക്കെല്ലാമിടയിലും ഹൃദയാനന്ദത്തോടെ ഇവര്‍ മുന്നിട്ടിറങ്ങുന്നു. ഭൂമിയിലുള്ളവരോട്‌ കാരുണ്യം കാണിക്കുന്നതിനാല്‍ ആകാശത്തുള്ളവന്റെ കാരുണ്യം വേണ്ടുവോളം ലഭിക്കുന്നു. സ്വന്തമായൊരു കെട്ടിടമുണ്ട്‌. അതില്‍ മെഡിക്കല്‍ഷോപ്പ്‌, ചികിത്സാകേന്ദ്രം, ലൈബ്രറി എന്നിവക്കു പുറമെ ഒരു വസ്‌ത്രാലയവുമുണ്ട്‌. തരംതിരിച്ച്‌ മനോഹരമാക്കി വെച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ പുതിയതല്ല. ഓരോരോ വീടുകളില്‍ നിന്ന്‌ ശേഖരിച്ച പഴയ വസ്‌ത്രങ്ങളാണ്‌. റേഷന്‍ഷോപ്പു പോലെ അരിച്ചാക്കുകള്‍ അളന്നുകെട്ടിവെച്ചിരിക്കുന്നു. അവശ്യസാധനങ്ങളെല്ലാം ചെറിയ കെട്ടുകളില്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്കെത്തിക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ്‌. ഒഴിവു ദിനങ്ങളില്‍ സ്വന്തം കുടുംബങ്ങളോടൊപ്പം പാവങ്ങളുടെ വീടുകളിലേക്ക്‌ ഇവര്‍ യാത്രയാകുന്നു. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നു. കൂട്ടത്തില്‍ മതപരമായ ഉപദേശങ്ങളും നല്‍കുന്നു. അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ കരകയറ്റുന്നു. ഇവയെല്ലാം വിശദീകരിച്ചതിനു ശേഷം അവരിലൊരാള്‍ പറഞ്ഞത്‌ നമ്മുടെയൊക്കെ ചിന്തയെ ഉണര്‍ത്തേണ്ടതാണ്‌: ``നമ്മള്‍ ഈ പാവങ്ങളുടെ പരലോകത്തിന്റെ ഗുണകാംക്ഷികള്‍ മാത്രമായാല്‍ പോരല്ലോ, ഇഹലോകത്തിന്റെയും ഗുണകാംക്ഷികളാകേണ്ടേ?''

ഈ കൂട്ടായ്‌മയിലെ ആളുകള്‍ അവരുടെ ഭാര്യമാരെ അയച്ച്‌ വിധവകള്‍ക്ക്‌ സാന്ത്വനമേകുന്നു. അനാഥ മക്കളെ ഉമ്മയുടെ സ്‌നേഹത്തണലില്‍ തന്നെ സംരക്ഷിക്കുന്നു. ആരുമില്ലാത്ത വൃദ്ധകളെ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുന്നു. ``നമുക്ക്‌ മനസ്സുണ്ടെങ്കില്‍ എല്ലാം സാധിക്കും. അടുത്ത മാസത്തേക്കുള്ള പദ്ധതി തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ അതിന്നുള്ള പണമൊന്നുമില്ല. പക്ഷേ അല്ലാഹു ഏതുവിധത്തിലെങ്കിലും അത്‌ എത്തിച്ചുതരും'' -ഇതാണിവരുടെ വാക്കുകള്‍.

അവര്‍ ഒരു സംഭവം പറഞ്ഞു: വളരെ പാവപ്പെട്ട ഒരു കുടംബത്തിലെ കുട്ടി, ഷര്‍ട്ട്‌ ധരിക്കാതെ ഒരു ദിവസം സ്‌കൂളില്‍ പോയി. മറ്റു കുട്ടികളെല്ലാം അവനെ പരിഹസിച്ചു. പേനകൊണ്ട്‌ ശരീരത്തില്‍ വരച്ചു. നിലവിളിച്ചുകൊണ്ട്‌ വീട്ടിലേക്കോടിയ അവന്‍ തലയിണയുടെ അകത്തു നിന്ന്‌ പഴകിയ ഷര്‍ട്ടെടുത്ത്‌ ധരിച്ച്‌ സ്‌കൂളിലേക്ക്‌ തിരിച്ചുചെന്നു! അവന്‍ ഇപ്പോള്‍ വലിയ പണക്കാരനായി. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിലെത്തി, ആയിരം പേര്‍ക്ക്‌ വസ്‌ത്രം വാങ്ങാനുള്ള തുക നല്‍കിയത്രെ!

അതെ, അല്ലാഹുവിന്‌ എല്ലാം എളുപ്പമാണ്‌. സമ്പന്നനെ ദരിദ്രനാക്കാനും വേഗമുണ്ട്‌. എല്ലാവരെയും അവന്‍ കാണുന്നുണ്ട്‌. ജീവിതത്തെ ആഘോഷമാക്കി ആനന്ദിക്കുന്നവരെ അവന്‍ വെറുതെ വിടുകയില്ല. നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചെറിയ ജീവിതത്തിന്‌ വലിയ മഹത്വം കൈവരും. നമുക്ക്‌ വേണ്ടിയല്ല മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുക. ഒരുപാടു പേര്‍ നമുക്ക്‌ നല്‍കിയത്‌ നാം ഒരാള്‍ക്കെങ്കിലും നല്‍കുക. മുന്നില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?

Sunday, January 23, 2011

മനുഷ്യന്‍

ഭയമില്ലെനിക്കൊട്ടും നിന്‍ കൊടുംകാറ്റിനെ,
മയങ്ങില്ല ഞാന്‍ നിന്‍ വര്‍ണ പ്രപന്ചത്തിലും.
വഞ്ചനയാ‍ണു നിന്‍ മുഖം എനിക്കറിയാം,
പുറമേ പുഞ്ചിരിയുടെ പൂ വിതറുമെങ്കിലും.

ഇല്ല മല്‍സരിക്കുവാന്‍ ഞാന്‍ നിന്നോട്,
നശ്വരമാം ഈ ലോക ജീവിതത്തിനായ്.
അറിയാം എനിക്ക്, നീ വെറും
നശിച്ചിടും വിഭവങ്ങളല്ലയോ!

ചിന്തിച്ചു ഞാന്‍ എന്നെക്കുറിച്ചും,
പൊട്ടിമുളച്ചിടും ചെടികളേയും.
മഴയും ഭൂമിയും പറ്വതങ്ങള്‍
എല്ലാം നമുക്കുള്ള ദൃഷ്ടാന്തമല്ലയോ.

ഒഴുകുന്നു മര്‍ത്യരില്‍ പാമരങ്ങള്‍,
കടലിലെ നുരകള്‍ക്ക് തുല്യമായി.
ബുദ്ധിയും വിവേകവും ഒത്തിരിയെങ്കിലും
കണ്ടില്ലാ ദൈവത്തിന്‍ കാരുണ്യ വര്‍ഷങ്ങള്‍.

ഇല്ലാ എനിക്കില്ലാ ദുഖങ്ങളൊട്ടുമേ
നിന്‍ തീരുമാനം ഭവിച്ചിടും മുറപോലേ
കഴിവില്ലെനിക്കൊട്ടും മാറ്റീമറിക്കുവാന്‍
അറിയാം എനിക്കതു ദുര്‍ഭലന്‍ ആണു ഞാന്‍.

മറ്ത്യനെ അറിയുക ദൈവത്തിന്‍ വാക്ദാനം
ഒഴുകിടും ചോലയും സ്വര്‍ഗപൂംതോപും.
ഏറ്റിടും നരകാഗ്നി കഠിനമായുള്ളത്
ഏല്‍ക്കുകില്‍ ദൈവത്തിന്‍ കോപങ്ങളത്ത്രയും!!

Monday, January 17, 2011

സമയം

സമയം ചുരുങ്ങുന്നു
മനസ്സും ചുരുങ്ങുന്നു
സ്വന്തത്തിലേക്കൊതുങ്ങുന്നു
ബന്ധത്തെ മറക്കുന്നു
അക്ക്രമം പരക്കുന്നു
അഴിമതിയും പെരുകുന്നു!!

മടിയേതുമില്ലൊട്ടും
കള്ളം പറഞീടുവാന്
കട്ടെടുത്തീടുവാന്
കൊല ചെയ്തീടുവാന്‍!

അറിയുകാ നാമെല്ലാം
ഒരുനാള്‍ മരിച്ചിടും
എല്ലാം നശിച്ചിടും
ലോകം തകറ്ന്നിടും!!

ഓര്‍മയിലെ അവതിക്കാലം.

പെയിന്‍ ആന്റ് പാലിയെറ്റീവ് കെയര്‍ അസ്സോസ്സിയേഷനു വേണ്ടിയുള്ള കളക്ഷനുമായി സഹകരിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അവതിക്ക് പോയപ്പോഴാണ് അവരുടെ നാട്ടിലെ പ്രവര്‍ത്തങ്ങളുമായി സഹകരിക്കാന്‍ പറ്റിയത്.അതു ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി മാറുകയും ചൈതു.

കാന്‍സര്‍, പക്ഷാകാതം തുടങ്ങിയ അസുഗങ്ങള്‍ കാരണം ദീര്‍ഗ്ഗ നാള്‍ കിടപ്പിലാവുകയും ഇനിയൊരു തിരിച്ചു വരവില്ലാ എന്നു ടോക്ടര്‍മാര്‍ വിധി എഴുതുകയും ചൈതവരാനു പാല്ലിയേറ്റീവ് ക്ലിനിക്കുകളിലെ രോഗികള്‍. ശിഷ്ട കാലം വേതന അറിയാതെ അവരെ ജീവിക്കന്‍ സഹായിക്കുക എന്നതാണ് പാല്ലിയെറ്റീവ് ക്ലിനിക്കുകള്‍ ചൈതുകൊണ്ടിരിക്കുന്നത്.

സ്വതവേ ദുര്‍ഭല കൂടെ ഗര്‍ഭവും എന്നു പരഞ്ഞ പോലെ നിത്ത്യവും കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളിലെ ദയനീയാവസ്ത്ത കണ്ടപ്പോള്‍ അറിയാതെ കണ്ണീല്‍ വെള്ളം നിറഞ്ഞു.

സ്കൂള്‍ പ്രായമുള്ള നാലു കുട്ടികളും ഭര്യയും അടങ്ങിയതാണു നീലാണ്ടന്റെ കുടുംബം. ചെറിയൊരടുക്കളയും സിറ്റൗട്ടും ഒരു കിടപ്പുമുറിയുമടങ്ങിയതാണ് അവരുടെ കൂര. അതിലാണ് അവന്‍ കാന്‍സര്‍ ബാതിച്ച് പൊട്ടിഒലിക്കുന്ന മുറിവുമായി കിടക്കുന്നത്.ഗ്രിഹനാതന്‍ കിടപ്പിലായതോടെ അവരുടെ കഞ്ഞികുടി മുട്ടിയിരിക്കുന്നു. അവന്റെ ഭാര്യ അടുത്ത വീടുകളില്‍ മുറ്റമടിച്ചും പാത്രം കഴുകിയുമാണ് അന്തിപ്പട്ടിണി മാറ്റുന്നത്.

കഴിഞ്ഞ മാസമാണു അവര്‍ പാല്ലിയേറ്റിവിനെ കുറിച്ചറിയുന്നതും അവിടുതെ ചിഗില്‍സ തേടുന്നതും. അതിന്റെ ഹോംകെയര്‍ പദ്ദതി പ്രകാരം ക്ളിനിക്കിലേക്ക് വരാന്‍ പറ്റാത്തവരെ അവരുടെ വീടുകളില്‍ പോയി ചികില്‍സിക്കുയാണു ചെയ്യുന്നത്. ഹോം കെയര്‍ രണ്ടാമത്തെ താവണയാണ് നീലണ്ടന്റെ അടുത്തേക്ക് വരുന്നത്.

മനുഷ്യ മാംസത്തിനും വിയര്‍പ്പിനും ഇത്ര കടിനമായ ഗന്ധമാണെന്ന് അന്നാണു ഞാനറിഞ്ഞത്. കഴിഞ്ഞ മാസം കഴുകി വൃത്തി ആക്കി കെട്ടി വെച്ചിരുന്ന മുറിവ് വീണ്ടും പൊട്ടിഒലിച്ച് വ്രിത്തി ഹീനമായിരിക്കുന്നു. വളണ്ടിയര്‍മാര്‍ അതെല്ലാം അഴിച്ചുമാറ്റി കഴുകി വ്രിത്തിയാക്കി വീണ്ടും വെച്ചുകെട്ടി. അപ്പോഴും കടിനമായ വേതന കടിച്ചമറ്ത്തി അവന്‍ കിടന്നു പുളയുകയായിരുന്നു.മോര്‍ഫിന്‍ അടക്കമുള്ള വേതന സംഹാരികളും മറ്റു മരുന്നുകളും കൊടുത്തു പോരാനിറങ്ങുംബോള്‍ ആ സ്ത്രീയുടെ മുഖത്തെ ദയനീയാവസ്ത വിവരണാതീതമായിരുന്നു. അവര്‍ക്ക് റേഷന്‍ അരി വാങ്ങാനുള്ള ഏര്‍പ്പാടുകൂടി ചൈതിട്ടാണു ഞങ്ങള്‍ അന്നവിടുന്നു മടങ്ങിയത്. അന്നു വേറെ രണ്ടു സ്തലത്തു പോയപ്പോളും ഇതില്‍ നിന്നും ഏറെ ഭിന്നമയിരുന്നില്ല അവസ്തകള്‍.

ഇതുപോലെ ആയിരങ്ങള്‍ നമ്മുടെ ജില്ലയിലുണ്ടെന്നു പാലിയേറ്റീവിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ സജീവമായ എന്റെ സുഹ്ര്ത്ത് പറഞ്ഞു. അതുപോലെ കാഷും മറ്റു സൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും വീട്ടിലെ പട്ടിയുടെ വില പോലും നല്‍കാതെ റൂമിന്റെ ഇരുട്ടറയില്‍ അടച്ചിട്ട് വേതന കൊണ്ടു പുളയുംബോള്‍ ഒന്നു ആഷ്വസിപ്പിക്കാനോ ആവശ്യത്തിനു വെള്ളം നല്കുവാനോ തയ്യാറാവാത്ത പകല്‍ മാന്യന്മാരും അക്കൂട്ടത്തിലുണ്ടത്രെ.

എങ്കിലും മനുഷ്യത്ത്വം മരിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ നീരുരവ വറ്റാത യുവ തലമുറ നമ്മുടെ നാടിന്റെ പല കോണുകളില്‍ നിന്നും വളര്‍ന്നു വരുന്നുണ്ട് എന്നുതന്നെയാണു പാലിയെറ്റീവ് കെയറിന്റെ പ്രവര്‍തനങ്ങള്‍ നമ്മോടു വിളിച്ചോതുന്നത്. ഇവര്‍ക്കിടയില്‍ ജാതിയോ മതമോ ഒന്നും തന്നെ വേലികെട്ടിയിട്ടില്ല. മുസ്ലിമും ഹിന്തുവും ക്രിസ്ത്യാനിയും എല്ലാം ഇതിലെ വളണ്ടിയര്മാരാണ്. ഒരു ടോക്ടറും ഒന്നോ രണ്ടോ നേര്‍സുമാരും ഓഫീസ് സെക്രട്ടരിയുമല്ലാത്തവരെല്ലാം വളണ്ടിയര്മാരാണ്. അവര്‍ക്കു വേണ്ട പരിഷീലനങ്ങള്‍ യതാ സമയങ്ങളില്‍ നല്‍കി വരുന്നു. ഈ വളണ്ടിയര്‍മാര്‍ തന്നെയാണു രോഗികളെ സുശ്രൂഷിക്കുന്നതും ചിലവിനു വേണ്ട ലക്ഷങ്ങള്‍ സ്വരൂപിക്കുന്നതും. ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ പ്രശ്നങ്ങളും പ്രയാസങ്ങളുമാണ്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

രോഗികളുടെ കുടുംബത്തിന്റെ പുനരതിവാസം തന്നെയാണു അതില്‍ പ്രതാനപ്പെട്ടത്. മിക്കവാറും രണ്ടൊ മൂന്നോ മാസമാണു അവര്‍കൊരു രോഗിയെ കിട്ടുക. (ചിലപ്പോള്‍ നീണ്ടൂ പോവുന്നതും ഉണ്ട്) അതിനിടക്ക് ആകുടുംബത്തിന്റെ അത്താണിയായി അവര്‍ മാറുന്നു. അതുകാരണം കുടുംബനാഥനെ നഷ്ട്ടപ്പെട്ട ആ കുടുംബത്തെ പെരുവഴിയിലിട്ടു പോരാന്‍ അവര്‍ക്കു പറ്റാതെ വരുന്നു. അതുപോലെ മദ്ദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, ബുദ്ദിമാന്ത്യം സംബവിച്ചവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങള്ക്കും അത്താണിയായി അവര്‍ മാറുന്നു.

ഇന്നു മലപ്പുറം ജില്ലയില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍കിടയില്‍ ഓരോ ക്ലിനിക്കുകള്‍ ഉണ്ട്. മിക്കതും വ്യവസ്താപിതമായിത്തന്നെ പ്രവര്‍ത്തിച്ചു വരുന്നു. അവര്‍ക്ക് കിട്ടുന്ന സാംബത്തിക സഹായങ്ങള്‍കനുസരിച്ച് പ്രവര്‍ത്തന മേഘല വലുതാവുകയും ചെറുതാവുകയും ചെയ്യുന്നു എന്നു മാത്രം.

നമ്മള്‍ ഗള്‍ഫുകാര്‍ ഇടുങ്ങിയ ഫ്ലാറ്റിനുള്ളില് അതിലും ഇടുങ്ങിയ മനസ്സുമായി കഴിഞ്ഞു കൂടുംബോള്‍ സഹജീവികളുടെ പച്ചയായ മുഖം ഒരിക്കലും കാണുന്നില്ല. വര്‍ഷത്തിലൊരു മാസം മാത്രം നാട്ടില്‍ ചിലവഴിക്കുംബോള്‍ നാടിന്റെ ഉള്‍‍തുടിപ്പുകള്‍ നാം അറിയാതെ പോകുന്നു.. എന്നാല്‍ നമ്മുടെ അവതിക്കാലങ്ങളിലും മറ്റും നാം ചിലവഴിക്കുന്ന കാഷിന്റെ ഒരംശം ഇത്തരം പ്രവര്ത്തനങ്ങള്‍കു വേണ്ടി ചിലവഴിക്കുകയാണെങ്കില്‍ അത് ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരുതാങ്ങായിരിക്കും. അതുവഴി നാട്ടില്‍ നടക്കുന്ന സാമൂഹിക പ്രവര്തനങ്ങളുടെ ഭാഗമാവാന്‍ നമുക്കവസരം കിട്ടുകയും ചെയ്യുന്നു.

സ്നേഹത്തിന്റെയും നന്മയുടേയും വക്താക്കളായ നമ്മള്‍ ബ്ലോഗ്ഗേര്‍സിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യന്‍ പറ്റുമെന്ന ചെറിയൊരു ചിന്തക്കു തുടക്കമിട്ടുകൊണ്ടൂ ഞാന്‍ എന്റെ കത്തി മടക്കട്ടെ.

Saturday, January 15, 2011

കൊടപ്പാ........

ട്ടൂറിനിടെ വഴിവക്കിലെ കച്ചവടക്കാരനോട് കാമറക്ക് വില ചോതിച്ചപ്പോള്‍ അവന്‍ പറയാ അയ്നൂര് രൂപാ ന്ന്....
അപ്പോള്‍ കൂട്ടത്തിലെ ഫുദ്ദിമാനായ ഞാന് പറഞു ഇരുപത്തഞ്ചു രൂപാ ന്നു
ഇതുകേട്ട ആ മണ്ടന്‍ അണ്ണാച്ചി പറയാ..
കൊടപ്പാ..... ന്ന്

Thursday, January 13, 2011

ഉത്തരം കിട്ടാത്ത സായാഹ്ന യാത്രകള്‍

പതിവുപോലെ ഇന്നും അവര്‍ അങ്ങാടിയിലെ ആലിന്‍ ചുവട്ടില്‍ ഒത്തുകൂടി. അവിടെ നിന്നാണു എന്നും അവരുടെ സായാഹ്ന സവാരി തുടങ്ങുന്നത്. അത് ചിലപ്പോള്‍ കിലോമീറ്ററുകള് കപ്പുറത്തെ ഗ്രാമം വരെയോ അല്ലെങ്കില് റോഡരികിലെ മുത്തശ്ശി ചീനിയുടെ ചില്ലകളിലോ അതുമല്ലഗില്‍ കുളിക്കടവിനു മുകളിലെ മണല്‍ പരപ്പിലോ എത്തിച്ചേരും.
എസ്‌ എസ്‌ എല്‍ സി പരീക്ഷ കഴിഞ അന്ന് തുടങ്ങിയതാണ് ഈ നടത്തം. പരീക്ഷ കഴിഞ്ഞതോടെ അവര്‍ സര്‍വ തന്ത്ര സ്വതന്ത്രരായി. ഇനിയുള്ള രണ്ടോ മൂന്നോ മാസം പുസ്തകങ്ങളോട് വിട. ഉമ്മയുടെ അടിക്കടി യുള്ള ഉപദേശങ്ങളില്ല. ഉപ്പയുടെ ഗൌരവത്തിലുള്ള കല്പനകളില്ല.
ഇപ്പോളവര്‍ സീനിയര്‍ ആയിരിക്കുന്നു. ഇരുട്ട് പടരുന്നതിന് മുന്നേ വീട്ടിലെത്തണം എന്ന ലക്ഷ്മണ രേഖ അവര്‍ക്ക് ബാതകമല്ല. ഉപ്പയും ചേട്ടനുമെല്ലാം രാത്രി എട്ടു മണിക്ക് ശേഷം മാത്രം വീട്ടില്‍ വന്നപ്പോള്‍ വല്ലപ്പോഴും നടന്നിരുന്ന സാഹിത്ത്യ സമാജത്തിനു പോവാന്‍ മാത്രമാണ് അവരെ രാത്രി അനുവതിച്ച്ചിരുന്നത്. അപ്പോഴാണ്‌ പാറി നടക്കുന്ന മിന്നാമിനുങ്ങിനേയും പാടവരമ്പിലെ തവള സംഗീതത്തേയം ആസ്വതിക്കാനുള്ള അവസരം കിട്ടിയിരുന്നത്.

ഇന്ന് എസ്‌ എസ്‌ എല്‍ സി റിസല്ട്ട് വന്ന ദിവസമാണ്. അവര്‍ മൂന്നു പേരും ജയിച്ചിരിക്കുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ക്ക് ഉണ്ടായത്ര സന്തോഷം എന്ന് പറഞാല് അതല്പം കുറവായിരിക്കും.
അതായിരുന്നു അവരുടെ അവസ്ഥ.

ആലിന്‍ ചുവട്ടില്‍ നിന്നും അവര്‍ പുഴയിലേക്കാനു പോയത്. മണലില്‍ മുണ്ട് വിരിച് വൈകുന്നേരത്തെ പോക്കുവൈലേറ്റ് മലര്‍ന്നു കിടന്നപ്പോള്‍ അവരുടെ മനസ്സ് പതിനഞ്ജു കാരനില്‍ നിന്നും ഭാവിയിലെ ഇരുപതു കാരനിലെകും ഇരുപത്തന്ജു കാരനിലേക്കുമെല്ലാമ് പാറി പ്പറന്നു. അതിനിടക്കെപ്പോഴോ പിഞ്ഞാണ പ്പോട്ടുപോലെ ഇരുപത്തന്ജ്ജാം രാവിലെ ചന്ദ്ര കലയും നക്ഷത്ര കൂട്ടങ്ങളും മാനത്ത് വിരുന്നു വന്നിരുന്നു. അങ്ങ് ചെക്കുന്നിന്റെ മകളില് കണ്ട പൊട്ടിച്ച്ചൂട്ടും (തീയുണ്ട കൊണ്ടുള്ള എറ്) മേലോട്ട് വരുന്ന തോണി, മുറിച്ചു കടക്കുന്ന ഓളങ്ങളുടെ കരച്ചിലും ആ കൂരിരുട്ടില്‍ അവരുടെ ഹൃദയ മിടിപ്പ് കൂട്ടി!!

മാസങ്ങള്ക്ക് ശേഷം ടൌണിലെ കോളേജില്‍ പോയിത്തുടങ്ങിയപ്പോഴും അവരുടെ സായാഹ്ന യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാലിന്ന് അവരുടെ ചര്‍ച്ചകളും അതിലെ കഥാ പാത്രങ്ങളും ട്ടൌണിലെ പുതിയ കാഴ്ചകളും പുതിയ കൂട്ടുകാരും നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റും മറ്റുമായി മാറിയിരിക്കുന്നു. സ്വാഭാവികമായും കൌമാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രേമവും അക്കൂട്ടത്തില്‍ വന്നു തുടങ്ങി. എന്ന് കരുതി നാലാംകിട പിള്ളേര്‍ കളിച്ചിരുന്ന ഒലിപ്പീരു പ്രേമം അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ സായാഹ്നങ്ങളെ സജീവമാക്കിയിരുന്ന കഥാപാത്രങ്ങളില്‍ പലരും അവരോരോരുത്തരുടെയും മനസ്സിലെ ചില്ലുകൊട്ടാരത്ത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണ ഗോപുരങ്ങളായിരുന്നിരിക്കണം. കഥാപാത്രങ്ങളെ വര്ണിച്ച്ചു കാടു കയറുമ്പോഴും ഉള്ളിലെ ആഗ്രഹങ്ങളെ പുറത്തു പറയാന്‍ അവരാരും തയ്യാറായിരുന്നില്ല. അല്ലങ്കില് അവര്‍ വളര്‍ന്നു വന്ന സാമൂഹിക ചുറ്റുപാട് അവരെ അതിനു സമ്മതിച്ചില്ലാ എന്നതാവും ശരി. എന്കിലും നെഞ്ചിലെ കുളിര്കാറ്റായിരുന്ന ഈ കഥാപാത്രങ്ങള്‍ തന്നെയല്ലേ കളിച്ചും കുളിച്ചും സജീവമാക്കിയിരുന്ന നാടിന്റെ യുവ സായാഹ്നങ്ങളില്‍ നിന്നും വേറിട്ട്‌ നടക്കുവാന്‍ അവരെ പ്രേരിപ്പിച്ചതും??

Tuesday, January 11, 2011

മരണം

അറിവില്ലെനിക്കൊട്ടും എപ്പോള്‍ നീ വന്നിടും
കഴിവില്ലറിയുവാന് നീ അടുത്തെന്കിലും!
നിന്‍ വിളി കേട്ടവര്‍ അനവതി യെങ്കിലും
വന്നില്ലൊരാളും എന്നോടു ചൊല്ലുവാന്‍!
എങ്കിലും അറിയുന്നു
ഒരുനാള്‍ നീ വന്നിടും
വിളിച്ച്ചിടും എന്‍ ആത്മാവിനെ
ദൈവ ലോകത്തേക്!!

Saturday, January 8, 2011

എന്റെ ഉമ്മാ

ഞാനെത്ര ഭാഗ്യവാന്‍
നിന്‍ മകനായി ജനിച്ചതില്‍!!

ഓര്‍കുന്നു ഞാനിപ്പോള്
നിന്‍ ത്യാഗങ്ങളൊക്കെയും
ഊണില്ല ഉറക്കില്ല
പരിഭവം ഒട്ടില്ല

ചൊലീ ലോരിക്കലും
കഴിയില്ലെന്നൊരു വാക്
മക്കളൊന്പതു പേരാണെങ്ങിലും
വളര്‍ത്തി നീ ഞങ്ങളെ
പോന്നോമനകളായി!
ഞാനെത്ര ഭാഗ്യവാന്‍
നിന്‍ മകനായി ജനിച്ചതില്‍!!

ഓര്‍കുന്നു നീ യന്നു
ചൊല്ലിയതെന്നോട്
പ്രസവിച്ചു കിടന്നപ്പോള്‍
കാരിഓല പാമ്പ്
താഴോട്ട് വീണതും
താളും തവരയും
കറി വെച്ച് തിന്നതും
വിളഭിയ കഞിയിലെ
വറ്റിനെ തിരഞതും!

ഓര്‍കുന്നു ഞാനിന്നും
പാതിരാ ക്കെണീറ്റതും
കടയിലെത്തിക്കുവാന്‍
പുട്ട് നീ ച്ചുട്ടതും
പശുവിനെ കറന്നതും
ഫീസടചീടുവാന്‍
പാല്‍ വിറ്റു തന്നതും
നീ വെച്ച കാശെല്ലാം
കട്ട് ഞാനെടുത്തതുമ്!

ഉപ്പയെ സ്നേഹിച്ച
രീതിയും ഞാന് കണ്ടു
ക്ഷമയുടെ ശക്തിയും
ത്യാഗ സന്നതതയും!

അറിയാം എനിക്കിന്ന്
ക്ഷീണിതാ യാണ് നീ
കൊതിക്കുന്നു എന്‍ മനം
നിന്നെ സേവിക്കുവാന്‍
കഴിയില്ലെന്നാലും
കടപ്പാട് തീറ്കുവാന്!

നാഥാ നീ അറിയണേ
എന്നിലെ പരിമിതി
നല്കണേ ഞന്ഗള്ക്
ജന്നാതുല്‍ ഫിര്‍ദൌസ്!!

Wednesday, January 5, 2011

എന്റെ ഗ്രാമം

അറിഞ്ഞില്ലൊരിക്കലും ഞാനന്ന്,
നീയിത്ര സുന്ദരിയാണെന്ന്
കൌമാരത്തിന്‍ ചോരത്തിളപ്പില്‍
കുന്നിന്‍ മുകളിലെ ഇലക്ട്രിക് ടവറില്‍ നിന്നും
നിന്നെ നോക്കിയപ്പോഴും
പച്ചപുതച്ച നിന്‍ മാറിലൂടെ വൈകുന്നേരങ്ങളില്‍
ചങ്ങാതിമാരോടൊത്ത് വെറുതെ നടന്നപ്പോഴും
നിന്നെ തൊട്ടു തലോടിക്കൊണ്ടൊഴുകുന്ന
ചാലിയാറില്‍ കുളിക്കാനായി പോയപ്പോഴും
പരന്നുകിടക്കുന്ന മണല്‍തിട്ടയില്‍ സൊറ പറഞ്ഞിരുന്നപ്പോഴും
നവമിഥുനങ്ങള്‍ ആസ്വാദനത്തിനായി നിന്നെ തേടിയെത്തിയപ്പോഴും
നിന്‍ഭംഗി വിറ്റു കാശാക്കിടാന്‍ ആല്‍ബമായി വന്നപ്പോഴും
അറിഞ്ഞില്ല സുന്ദരീ നിന്‍ ഭംഗി എന്തെന്ന്!
നിന്‍ മാറിടം പിളര്‍ത്തി മണ്ണെടുത്തപ്പോഴും
തലയെടുപ്പോടെ നിന്നിരുന്ന
കാളപ്പൂട്ടു 'കഷ്ണ'ത്തെ വെട്ടി മാറ്റിയപ്പോഴും
പുഴയിലെ മണലെല്ലാം ഊറ്റിയെടുത്തപ്പോഴും
കഴിഞ്ഞില്ല ഞങ്ങള്‍ക്ക് തടുത്തു മാറ്റീടുവാന്‍
കഴിഞ്ഞില്ല നിന്നോട് നീതി കാണിക്കുവാന്‍!
ഇന്നിതാ ഞാനറിയുന്നു നിന്‍ഭംഗി
ഏഴു കടലിനക്കരെയെങ്കിലും
കൊതിക്കുന്നു എന്‍ മനം വല്ലാതെ
ഏറ്റിടാന്‍ നിന്‍ സ്പര്‍ശം,
ശിഷ്ട കാലത്തിലെങ്കിലും!

Tuesday, January 4, 2011

ഒരിക്കല്‍ കൂടി നൂര്‍ മലയില്‍നൂര്‍ മലയിലുള്ള ഹിറ ഗുഹ കാണാന്‍ മുന്‍പും പോയിട്ടുണ്ടങ്ങിലും 2010 ലെ അവസാന ദിവസം ഒരിക്കല്‍ കൂടി കാണാന്‍ പോയപ്പോള്‍ അതൊരു വേറിട്ട അനുഭവം തന്നെ ആയിരുന്നു. വഴിമധ്യെ വന്ന പൊടിക്കാറ്റും വെത്യസ്ത വ്യൂ പൊയന്റില്‍ നിന്നും താഴോട് നോകിയപ്പോള്‍ കണ്ട മൊട്ടപ്പാറകളും പരന്നു കിടക്കുന്ന മരുഭുമിയും അറേബൃന് ജീവിതത്തിന്‍റെ കാടിന്യം വിളിച്ചോതുന്നതായിരുന്നു.

മുഗളിലെതിയപ്പോള് കണ്ട പാകിസ്താനി കച്ചവടക്കാരുടെ മനസ്ഥിതി എന്തായിരുന്നാലും ക്ഷീണിച് അവിടെ എത്തുന്നവര്‍ക്ക് കുടിവെള്ളം നല്ഗുന്നതിലെ നന്മ നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല. രണ്ടു ദിവസമായി വീശി അടിച്ചുകൊണ്ടിരിക്കുന്നതുപോലെ ശക്തിയുള്ള പൊടിക്കാറ്റ് മുന്‍പൊരിക്കലും അവര്‍ക്ക് കാണാന്‍ കഴിന്ഞിട്ടില്ലെന്നവര് മോഴിഞു.
കിബ്ല എവിടെന്നു പോലും അറിയാതെ അവിടെ നടക്കുന്ന നമസ്കാരവും നിലത്തു കിടക്കുന്ന മണ് തരികല് എടുത്ത് വായിലിടുന്നതും മുഘതും ശരീരത്തിലും വാരിപുരടുന്നതും കണ്ടപ്പോള്‍ അത് യാത്രയില്‍ ഏറ്റവും വേതനയെരിയ അനുബവവുമായി.
എല്ലാം കഴിന്ഹു മലമുഗളില്‍ അല്പം വിശ്രമിക്കാനിരുന്നപ്പോള് അറിയാതെ മനസ്സ് നബി (സ) യുടെ ത്യാഗപൂര്‍ണമായ ജീവിത യാത്രയിലൂടെ കടന്നു പോയി. ദിവസവും രണ്ടു നേരം സ്വന്തം ഭര്‍ത്താവിനു ഭക്ഷണവുമായി മല കയറി ഇറങ്ങിയിരുന്ന ഖദീജ (റ) യുടെ ത്യാഗ സന്നധതയും അറ്പണ ബോധവും അയവിരക്കാതെ നമുക്ക് നൂര്‍ മലയില്‍ നിന്നും തിരിച്ചിറങ്ങാന്‍ കഴിയില്ല.