Wednesday, January 5, 2011

എന്റെ ഗ്രാമം





അറിഞ്ഞില്ലൊരിക്കലും ഞാനന്ന്,
നീയിത്ര സുന്ദരിയാണെന്ന്
കൌമാരത്തിന്‍ ചോരത്തിളപ്പില്‍
കുന്നിന്‍ മുകളിലെ ഇലക്ട്രിക് ടവറില്‍ നിന്നും
നിന്നെ നോക്കിയപ്പോഴും
പച്ചപുതച്ച നിന്‍ മാറിലൂടെ വൈകുന്നേരങ്ങളില്‍
ചങ്ങാതിമാരോടൊത്ത് വെറുതെ നടന്നപ്പോഴും
നിന്നെ തൊട്ടു തലോടിക്കൊണ്ടൊഴുകുന്ന
ചാലിയാറില്‍ കുളിക്കാനായി പോയപ്പോഴും
പരന്നുകിടക്കുന്ന മണല്‍തിട്ടയില്‍ സൊറ പറഞ്ഞിരുന്നപ്പോഴും
നവമിഥുനങ്ങള്‍ ആസ്വാദനത്തിനായി നിന്നെ തേടിയെത്തിയപ്പോഴും
നിന്‍ഭംഗി വിറ്റു കാശാക്കിടാന്‍ ആല്‍ബമായി വന്നപ്പോഴും
അറിഞ്ഞില്ല സുന്ദരീ നിന്‍ ഭംഗി എന്തെന്ന്!
നിന്‍ മാറിടം പിളര്‍ത്തി മണ്ണെടുത്തപ്പോഴും
തലയെടുപ്പോടെ നിന്നിരുന്ന
കാളപ്പൂട്ടു 'കഷ്ണ'ത്തെ വെട്ടി മാറ്റിയപ്പോഴും
പുഴയിലെ മണലെല്ലാം ഊറ്റിയെടുത്തപ്പോഴും
കഴിഞ്ഞില്ല ഞങ്ങള്‍ക്ക് തടുത്തു മാറ്റീടുവാന്‍
കഴിഞ്ഞില്ല നിന്നോട് നീതി കാണിക്കുവാന്‍!
ഇന്നിതാ ഞാനറിയുന്നു നിന്‍ഭംഗി
ഏഴു കടലിനക്കരെയെങ്കിലും
കൊതിക്കുന്നു എന്‍ മനം വല്ലാതെ
ഏറ്റിടാന്‍ നിന്‍ സ്പര്‍ശം,
ശിഷ്ട കാലത്തിലെങ്കിലും!





4 comments:

  1. ഗൃഹാതുരതയുടെ നെടുവീര്‍പ്പുകള്‍ മനോഹരമായ അക്ഷരങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. 'എന്റെഗ്രാമ'ത്തിലെ ഹരിതാഭമായ ഓര്‍മ്മകള്‍, ഇന്നലെയുടെ സുഗന്ധമൂറുന്ന സ്മൃതികള്‍ ഒരു കാന്‍വാസില്‍ ഹൃദ്യമായി കുറിച്ചിട്ടിരിക്കുന്നു. മുറ്റത്തുനിന്നും അകന്നു നില്‍ക്കുമ്പോഴാണല്ലോ മുറ്റത്തെ മുല്ലയുടെ മണവും, ഗുണവും തിരിച്ചറിയുവാനാവുക.

    സുന്ദരമായ ഈ വാക്കുകളില്‍ അക്ഷരത്തെറ്റുകള്‍ കല്ലുകടിയായി. ശ്രദ്ധിച്ചാലും.

    അഭിനന്ദനങ്ങള്‍ ശരീഫ്.

    ReplyDelete
  2. ഹാ..
    പുതു ബ്ലോഗര്‍ക്കു സ്വാഗതം....
    പോസ്റ്റ് ഉഗ്രനായി.. പക്ഷെ ബാക്കിയുള്ള കാര്യങ്ങള്‍ സാവധാനം ശരിയായിക്കൊള്ളൂം....
    എല്ലാ ആശംസകളും...

    ReplyDelete
  3. പിചച വെക്കന്‍ ഷ്രമിക്കുന്നവന്റെ ആദിയും ആഗുലതഗലും നിങല്‍ക് മനസ്സിലവുമെന്നു കരുതുന്നു. ആവഷ്യമുല്ലപ്പൊശെല്ം തങും തനലും വസികാട്ടിയും ആവുമല്ലൊ.

    ReplyDelete
  4. നന്നായിവരട്ടെ
    അഭിനന്ദനങ്ങള്‍,ആശംസകള്‍

    ReplyDelete