Saturday, January 8, 2011

എന്റെ ഉമ്മാ

ഞാനെത്ര ഭാഗ്യവാന്‍
നിന്‍ മകനായി ജനിച്ചതില്‍!!

ഓര്‍കുന്നു ഞാനിപ്പോള്
നിന്‍ ത്യാഗങ്ങളൊക്കെയും
ഊണില്ല ഉറക്കില്ല
പരിഭവം ഒട്ടില്ല

ചൊലീ ലോരിക്കലും
കഴിയില്ലെന്നൊരു വാക്
മക്കളൊന്പതു പേരാണെങ്ങിലും
വളര്‍ത്തി നീ ഞങ്ങളെ
പോന്നോമനകളായി!
ഞാനെത്ര ഭാഗ്യവാന്‍
നിന്‍ മകനായി ജനിച്ചതില്‍!!

ഓര്‍കുന്നു നീ യന്നു
ചൊല്ലിയതെന്നോട്
പ്രസവിച്ചു കിടന്നപ്പോള്‍
കാരിഓല പാമ്പ്
താഴോട്ട് വീണതും
താളും തവരയും
കറി വെച്ച് തിന്നതും
വിളഭിയ കഞിയിലെ
വറ്റിനെ തിരഞതും!

ഓര്‍കുന്നു ഞാനിന്നും
പാതിരാ ക്കെണീറ്റതും
കടയിലെത്തിക്കുവാന്‍
പുട്ട് നീ ച്ചുട്ടതും
പശുവിനെ കറന്നതും
ഫീസടചീടുവാന്‍
പാല്‍ വിറ്റു തന്നതും
നീ വെച്ച കാശെല്ലാം
കട്ട് ഞാനെടുത്തതുമ്!

ഉപ്പയെ സ്നേഹിച്ച
രീതിയും ഞാന് കണ്ടു
ക്ഷമയുടെ ശക്തിയും
ത്യാഗ സന്നതതയും!

അറിയാം എനിക്കിന്ന്
ക്ഷീണിതാ യാണ് നീ
കൊതിക്കുന്നു എന്‍ മനം
നിന്നെ സേവിക്കുവാന്‍
കഴിയില്ലെന്നാലും
കടപ്പാട് തീറ്കുവാന്!

നാഥാ നീ അറിയണേ
എന്നിലെ പരിമിതി
നല്കണേ ഞന്ഗള്ക്
ജന്നാതുല്‍ ഫിര്‍ദൌസ്!!

3 comments:

  1. رب ارحم لي ولوالدي احسانا رب ارحمهما كما ربياني صغيرا

    ReplyDelete
  2. ഉമ്മ എന്ന സ്നേഹസാന്നിധ്യത്തിനു, അത്ഭുതരകമായ ഉണ്മക്ക് പകരംവെക്കാന്‍ ആര്‍ക്കാവും, ശരീഫ്? ഭൌതിമായ ഏത് സൌഭാഗ്യത്തോട് നമുക്കതിനെ തുലനം ചെയ്യാനൊക്കും? കണ്ണുനീരിന്‍റെ ഉപ്പുരസത്തില്‍ ചാലിച്ചല്ലാതെ താങ്കളുടെ ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വായിക്കാന്‍ സാധിക്കില്ല! സത്യസന്ധമായ പങ്കുവെക്കലുകള്‍ മനസ്സുകളെ എളുപ്പത്തില്‍ സ്പര്‍ശിക്കും.
    ഗതകാല ചുറ്റുപാടുകളിലെ ഓര്‍മ്മകള്‍ മുന്നോട്ടുള്ള ജീവിത പ്രയാണത്തിലെ വഴിവിളക്കുകളാണ്! 'ഉമ്മ' സൂര്യ തേജസ്സാര്‍ന്ന പ്രകാശ ഗോപുരമാണ്!! ഹൃദയത്തെ തൊട്ട നല്ലൊരു ഓര്‍മ്മ, ശരീഫ്. ആശംസകള്‍!!!

    ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മോടു കാണിച്ച കാരുണ്യത്തെപ്പോലെ നാഥാ നീ അവരോടും കരുണ കാണിക്കണമേ...!

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete