Thursday, January 13, 2011

ഉത്തരം കിട്ടാത്ത സായാഹ്ന യാത്രകള്‍

പതിവുപോലെ ഇന്നും അവര്‍ അങ്ങാടിയിലെ ആലിന്‍ ചുവട്ടില്‍ ഒത്തുകൂടി. അവിടെ നിന്നാണു എന്നും അവരുടെ സായാഹ്ന സവാരി തുടങ്ങുന്നത്. അത് ചിലപ്പോള്‍ കിലോമീറ്ററുകള് കപ്പുറത്തെ ഗ്രാമം വരെയോ അല്ലെങ്കില് റോഡരികിലെ മുത്തശ്ശി ചീനിയുടെ ചില്ലകളിലോ അതുമല്ലഗില്‍ കുളിക്കടവിനു മുകളിലെ മണല്‍ പരപ്പിലോ എത്തിച്ചേരും.
എസ്‌ എസ്‌ എല്‍ സി പരീക്ഷ കഴിഞ അന്ന് തുടങ്ങിയതാണ് ഈ നടത്തം. പരീക്ഷ കഴിഞ്ഞതോടെ അവര്‍ സര്‍വ തന്ത്ര സ്വതന്ത്രരായി. ഇനിയുള്ള രണ്ടോ മൂന്നോ മാസം പുസ്തകങ്ങളോട് വിട. ഉമ്മയുടെ അടിക്കടി യുള്ള ഉപദേശങ്ങളില്ല. ഉപ്പയുടെ ഗൌരവത്തിലുള്ള കല്പനകളില്ല.
ഇപ്പോളവര്‍ സീനിയര്‍ ആയിരിക്കുന്നു. ഇരുട്ട് പടരുന്നതിന് മുന്നേ വീട്ടിലെത്തണം എന്ന ലക്ഷ്മണ രേഖ അവര്‍ക്ക് ബാതകമല്ല. ഉപ്പയും ചേട്ടനുമെല്ലാം രാത്രി എട്ടു മണിക്ക് ശേഷം മാത്രം വീട്ടില്‍ വന്നപ്പോള്‍ വല്ലപ്പോഴും നടന്നിരുന്ന സാഹിത്ത്യ സമാജത്തിനു പോവാന്‍ മാത്രമാണ് അവരെ രാത്രി അനുവതിച്ച്ചിരുന്നത്. അപ്പോഴാണ്‌ പാറി നടക്കുന്ന മിന്നാമിനുങ്ങിനേയും പാടവരമ്പിലെ തവള സംഗീതത്തേയം ആസ്വതിക്കാനുള്ള അവസരം കിട്ടിയിരുന്നത്.

ഇന്ന് എസ്‌ എസ്‌ എല്‍ സി റിസല്ട്ട് വന്ന ദിവസമാണ്. അവര്‍ മൂന്നു പേരും ജയിച്ചിരിക്കുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ക്ക് ഉണ്ടായത്ര സന്തോഷം എന്ന് പറഞാല് അതല്പം കുറവായിരിക്കും.
അതായിരുന്നു അവരുടെ അവസ്ഥ.

ആലിന്‍ ചുവട്ടില്‍ നിന്നും അവര്‍ പുഴയിലേക്കാനു പോയത്. മണലില്‍ മുണ്ട് വിരിച് വൈകുന്നേരത്തെ പോക്കുവൈലേറ്റ് മലര്‍ന്നു കിടന്നപ്പോള്‍ അവരുടെ മനസ്സ് പതിനഞ്ജു കാരനില്‍ നിന്നും ഭാവിയിലെ ഇരുപതു കാരനിലെകും ഇരുപത്തന്ജു കാരനിലേക്കുമെല്ലാമ് പാറി പ്പറന്നു. അതിനിടക്കെപ്പോഴോ പിഞ്ഞാണ പ്പോട്ടുപോലെ ഇരുപത്തന്ജ്ജാം രാവിലെ ചന്ദ്ര കലയും നക്ഷത്ര കൂട്ടങ്ങളും മാനത്ത് വിരുന്നു വന്നിരുന്നു. അങ്ങ് ചെക്കുന്നിന്റെ മകളില് കണ്ട പൊട്ടിച്ച്ചൂട്ടും (തീയുണ്ട കൊണ്ടുള്ള എറ്) മേലോട്ട് വരുന്ന തോണി, മുറിച്ചു കടക്കുന്ന ഓളങ്ങളുടെ കരച്ചിലും ആ കൂരിരുട്ടില്‍ അവരുടെ ഹൃദയ മിടിപ്പ് കൂട്ടി!!

മാസങ്ങള്ക്ക് ശേഷം ടൌണിലെ കോളേജില്‍ പോയിത്തുടങ്ങിയപ്പോഴും അവരുടെ സായാഹ്ന യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാലിന്ന് അവരുടെ ചര്‍ച്ചകളും അതിലെ കഥാ പാത്രങ്ങളും ട്ടൌണിലെ പുതിയ കാഴ്ചകളും പുതിയ കൂട്ടുകാരും നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റും മറ്റുമായി മാറിയിരിക്കുന്നു. സ്വാഭാവികമായും കൌമാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രേമവും അക്കൂട്ടത്തില്‍ വന്നു തുടങ്ങി. എന്ന് കരുതി നാലാംകിട പിള്ളേര്‍ കളിച്ചിരുന്ന ഒലിപ്പീരു പ്രേമം അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ സായാഹ്നങ്ങളെ സജീവമാക്കിയിരുന്ന കഥാപാത്രങ്ങളില്‍ പലരും അവരോരോരുത്തരുടെയും മനസ്സിലെ ചില്ലുകൊട്ടാരത്ത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണ ഗോപുരങ്ങളായിരുന്നിരിക്കണം. കഥാപാത്രങ്ങളെ വര്ണിച്ച്ചു കാടു കയറുമ്പോഴും ഉള്ളിലെ ആഗ്രഹങ്ങളെ പുറത്തു പറയാന്‍ അവരാരും തയ്യാറായിരുന്നില്ല. അല്ലങ്കില് അവര്‍ വളര്‍ന്നു വന്ന സാമൂഹിക ചുറ്റുപാട് അവരെ അതിനു സമ്മതിച്ചില്ലാ എന്നതാവും ശരി. എന്കിലും നെഞ്ചിലെ കുളിര്കാറ്റായിരുന്ന ഈ കഥാപാത്രങ്ങള്‍ തന്നെയല്ലേ കളിച്ചും കുളിച്ചും സജീവമാക്കിയിരുന്ന നാടിന്റെ യുവ സായാഹ്നങ്ങളില്‍ നിന്നും വേറിട്ട്‌ നടക്കുവാന്‍ അവരെ പ്രേരിപ്പിച്ചതും??

3 comments:

  1. വഴി തെറ്റി വന്നതാണ്..
    അതുകൊണ്ടെന്താ..ആദ്യകമെന്‍റ് ഇടാനുള്ള
    ഭാഗ്യം കിട്ടി,,
    അക്ഷരത്തെറ്റുകളുടെ കല്ലുകടി വായനയുടെ ഒഴുക്കില്ലാതാക്കി..
    കൌമാര കഥ കൊള്ളാം..ഭാവുകങ്ങള്‍...

    ReplyDelete
  2. കഴിഞ്ഞതൊക്കെ കഴിഞ്ഞു .. ഇനി അന്നത്തെ സാമൂഹിക ചുറ്റുപാടിനെ കുറ്റം പറയണ്ട.. എല്ലാം മനസ്സിലാവുന്നുണ്ടു കേട്ടൊ..
    ആശംസകള്‍

    ReplyDelete