Sunday, January 23, 2011

മനുഷ്യന്‍

ഭയമില്ലെനിക്കൊട്ടും നിന്‍ കൊടുംകാറ്റിനെ,
മയങ്ങില്ല ഞാന്‍ നിന്‍ വര്‍ണ പ്രപന്ചത്തിലും.
വഞ്ചനയാ‍ണു നിന്‍ മുഖം എനിക്കറിയാം,
പുറമേ പുഞ്ചിരിയുടെ പൂ വിതറുമെങ്കിലും.

ഇല്ല മല്‍സരിക്കുവാന്‍ ഞാന്‍ നിന്നോട്,
നശ്വരമാം ഈ ലോക ജീവിതത്തിനായ്.
അറിയാം എനിക്ക്, നീ വെറും
നശിച്ചിടും വിഭവങ്ങളല്ലയോ!

ചിന്തിച്ചു ഞാന്‍ എന്നെക്കുറിച്ചും,
പൊട്ടിമുളച്ചിടും ചെടികളേയും.
മഴയും ഭൂമിയും പറ്വതങ്ങള്‍
എല്ലാം നമുക്കുള്ള ദൃഷ്ടാന്തമല്ലയോ.

ഒഴുകുന്നു മര്‍ത്യരില്‍ പാമരങ്ങള്‍,
കടലിലെ നുരകള്‍ക്ക് തുല്യമായി.
ബുദ്ധിയും വിവേകവും ഒത്തിരിയെങ്കിലും
കണ്ടില്ലാ ദൈവത്തിന്‍ കാരുണ്യ വര്‍ഷങ്ങള്‍.

ഇല്ലാ എനിക്കില്ലാ ദുഖങ്ങളൊട്ടുമേ
നിന്‍ തീരുമാനം ഭവിച്ചിടും മുറപോലേ
കഴിവില്ലെനിക്കൊട്ടും മാറ്റീമറിക്കുവാന്‍
അറിയാം എനിക്കതു ദുര്‍ഭലന്‍ ആണു ഞാന്‍.

മറ്ത്യനെ അറിയുക ദൈവത്തിന്‍ വാക്ദാനം
ഒഴുകിടും ചോലയും സ്വര്‍ഗപൂംതോപും.
ഏറ്റിടും നരകാഗ്നി കഠിനമായുള്ളത്
ഏല്‍ക്കുകില്‍ ദൈവത്തിന്‍ കോപങ്ങളത്ത്രയും!!

5 comments:

  1. മനുഷ്യജീവിതം നശ്വരം ഭൂമിയില്‍..
    നല്ല കവിത,

    ReplyDelete
  2. ഒഴുകുന്നു മര്‍ത്യരില്‍ പാമരങ്ങള്‍,
    കടലിലെ നുരകള്‍ക്ക് തുല്യമായി.
    ബുദ്ദിയും വിവേകവും ഒത്തിരിയെങ്കിലും
    കണ്ടില്ലാ ദൈവത്തിന്‍ കാരുണ്ണ്യ വര്‍ഷങ്ങള്‍.

    അര്‍ത്ഥവത്തായ വരികള്‍. മനുഷ്യര്‍ ചിന്തിച്ചിരുന്നെങ്കില്‍ .
    വളരെ നല്ല കവിത

    ReplyDelete
  3. തീര്‍ച്ചയായും ഒരു ഉയര്‍ന്ന ചിന്ത തന്നെയാവും ഈ എയുതുക്കള്‍ ക്ക് ആധാരം എന്ന മനസിലാകാന്‍ കായിയുന്നു
    എല്ലാം താല്‍കാലികം മാത്രം ശാശ്വതംയാത് ഇനിയും നമ്മള്‍ നേടാന്‍ ബാക്കി ഇരിക്കുന്നു

    ReplyDelete
  4. postidumbol onnu mail cheyyaan marakkalle buddhimuttaaavilengil iylaseri@gmail.com

    ReplyDelete
  5. nice...
    akshara thettukalundu... kurachu koodi shraddikkkaam

    ReplyDelete