Monday, January 17, 2011

സമയം

സമയം ചുരുങ്ങുന്നു
മനസ്സും ചുരുങ്ങുന്നു
സ്വന്തത്തിലേക്കൊതുങ്ങുന്നു
ബന്ധത്തെ മറക്കുന്നു
അക്ക്രമം പരക്കുന്നു
അഴിമതിയും പെരുകുന്നു!!

മടിയേതുമില്ലൊട്ടും
കള്ളം പറഞീടുവാന്
കട്ടെടുത്തീടുവാന്
കൊല ചെയ്തീടുവാന്‍!

അറിയുകാ നാമെല്ലാം
ഒരുനാള്‍ മരിച്ചിടും
എല്ലാം നശിച്ചിടും
ലോകം തകറ്ന്നിടും!!

6 comments:

  1. ആ ദിനം വരിക തന്നെ ചെയ്യും.തീര്‍ച്ച.
    നല്ല കവിത.

    ReplyDelete
  2. കരഞ്ഞു കൊണ്ട് കൈകള്‍ വിടര്ത്തിക്കൊണ്ട് ഈ ലോകാത്തിലേക്ക് വരുന്ന നാം...കരയിപ്പിച്ചു കൊണ്ട് കൈകള്‍ ചുരുട്ടി തിരിച്ചു പോകും ഒന്നും കയ്യിലില്ലാതെ അല്ലെ?..

    ReplyDelete
  3. അറിയാം എല്ലാവര്‍ക്കും, എന്നിട്ടും നമ്മള്‍ ഇങ്ങനെ :(

    ReplyDelete
  4. ജനനം.......
    നമ്മള്‍ കരയുന്നു....
    ചുറ്റുമുള്ളവര്‍ ചിരിക്കുന്നു...

    മരണം.......
    ചുറ്റുമുള്ളവര്‍ കരയുന്നു....
    നമ്മള്‍...? ചിരിച്ച്ചുകൊന്ടു വിടപറയാന്‍
    നല്ലതുമാത്രം ചെയ്യുക...

    നല്ല കവിത.. എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  5. ഭൂത കാലം നഷ്ടപ്പെട്ടു ഭാവി നിശ്ചയവുമില്ല.
    വര്‍ത്തമാനം അത് മാത്രമാണ് നമുക്കുള്ളത്
    ഓരോ നിമിഷവും അര്‍ത്ഥവത്താക്കുവാന്‍ കഴിഞ്ഞവന്‍ ഭാഗ്യവാന്‍

    സമയം അത് വളരെ വിലപ്പെട്ടതാണ്‌.
    "അല്ലാഹുവിന്റെ ഖ്ജനാവിലാണ് അനന്തമായ സമയമുള്ളത്" - വൈകം മുഹമ്മദ്‌ ബഷീര്‍

    ReplyDelete
  6. അറിയുകാ നാമെല്ലാം
    ഒരുനാള്‍ മരിച്ചിടും
    എല്ലാം നശിച്ചിടും
    ലോകം തകറ്ന്നിടും..
    എന്നിട്ടും നാം ഓര്‍ക്കുന്നില്ല?

    ReplyDelete