Tuesday, January 4, 2011

ഒരിക്കല്‍ കൂടി നൂര്‍ മലയില്‍







നൂര്‍ മലയിലുള്ള ഹിറ ഗുഹ കാണാന്‍ മുന്‍പും പോയിട്ടുണ്ടങ്ങിലും 2010 ലെ അവസാന ദിവസം ഒരിക്കല്‍ കൂടി കാണാന്‍ പോയപ്പോള്‍ അതൊരു വേറിട്ട അനുഭവം തന്നെ ആയിരുന്നു. വഴിമധ്യെ വന്ന പൊടിക്കാറ്റും വെത്യസ്ത വ്യൂ പൊയന്റില്‍ നിന്നും താഴോട് നോകിയപ്പോള്‍ കണ്ട മൊട്ടപ്പാറകളും പരന്നു കിടക്കുന്ന മരുഭുമിയും അറേബൃന് ജീവിതത്തിന്‍റെ കാടിന്യം വിളിച്ചോതുന്നതായിരുന്നു.

മുഗളിലെതിയപ്പോള് കണ്ട പാകിസ്താനി കച്ചവടക്കാരുടെ മനസ്ഥിതി എന്തായിരുന്നാലും ക്ഷീണിച് അവിടെ എത്തുന്നവര്‍ക്ക് കുടിവെള്ളം നല്ഗുന്നതിലെ നന്മ നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല. രണ്ടു ദിവസമായി വീശി അടിച്ചുകൊണ്ടിരിക്കുന്നതുപോലെ ശക്തിയുള്ള പൊടിക്കാറ്റ് മുന്‍പൊരിക്കലും അവര്‍ക്ക് കാണാന്‍ കഴിന്ഞിട്ടില്ലെന്നവര് മോഴിഞു.
കിബ്ല എവിടെന്നു പോലും അറിയാതെ അവിടെ നടക്കുന്ന നമസ്കാരവും നിലത്തു കിടക്കുന്ന മണ് തരികല് എടുത്ത് വായിലിടുന്നതും മുഘതും ശരീരത്തിലും വാരിപുരടുന്നതും കണ്ടപ്പോള്‍ അത് യാത്രയില്‍ ഏറ്റവും വേതനയെരിയ അനുബവവുമായി.
എല്ലാം കഴിന്ഹു മലമുഗളില്‍ അല്പം വിശ്രമിക്കാനിരുന്നപ്പോള് അറിയാതെ മനസ്സ് നബി (സ) യുടെ ത്യാഗപൂര്‍ണമായ ജീവിത യാത്രയിലൂടെ കടന്നു പോയി. ദിവസവും രണ്ടു നേരം സ്വന്തം ഭര്‍ത്താവിനു ഭക്ഷണവുമായി മല കയറി ഇറങ്ങിയിരുന്ന ഖദീജ (റ) യുടെ ത്യാഗ സന്നധതയും അറ്പണ ബോധവും അയവിരക്കാതെ നമുക്ക് നൂര്‍ മലയില്‍ നിന്നും തിരിച്ചിറങ്ങാന്‍ കഴിയില്ല.

1 comment:

  1. പാവം ഇതിനാരും കമന്റിയില്ലാ!!
    എന്നു കരുതി എനിക്കു കമ്മന്റാതിരിക്കാന്‍ പറ്റുമോ

    നിന്റെ തുടക്കമല്ലടാ
    നന്നായി വരും
    ഭൂലൊകത്തെ പല മഹാന്മാരുടേയും ചരിത്രം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു
    ജയ്ജയ് ഞ്ഞാനേ!!!!!!!

    ReplyDelete