Thursday, March 3, 2011

തെരെഞ്ഞെടുപ്പ്

അറിഞ്ഞില്ലെ മര്‍ത്യരേ വീണ്ടും ഞാന്‍ വന്നിതാ

നല്‍കിടാം നിങ്ങള്‍ക് മോഹന വാഗ്ദാനം

നീട്ടിടാം കൈകള്‍ ഞാന്‍ നാറിയതെങ്കിലും

ചെയ്യണം വോട്ടികള്‍ നല്‍കിടാം കല്പന

.

കേട്ടില്ലെ മുഖ്യന്റെ കോമടികളത്രയും

കേറ്റിടും കോടതി പൊന്മകനെങ്കിലും

കിട്ടില്ല ദാക്ഷിണ്യം കട്ടവര്‍കൊന്നുമേ

പോയില്ലെ പിള്ളയും ജൈലഴി എണ്ണിടാന്‍.


നീളുന്നു പേരുകള്‍ നാറിയ കഥയുമായ്

ഐസ്ക്രീമും ഓയിലും ലോട്ടറി മാറ്ട്ടിനും

ലാവ് ലിനും ഇടമലയാറ് മക്കാവു വരേ എത്തി.

ഉളുപ്പില്ലൊരുത്തനും കാണുവാന്‍ വോട്ടറെ

വെളുവെളേ ചിരിക്കുവാന്‍ റ്റീവിയില്‍ പ്രത്യക്ഷപ്പെടാന്‍.


എത്തിനാം മുന്നിലായ് സാക്ഷര കേരളം

കുടിയിലും കൊലയിലും ആത്മഹത്യാ നിരക്കിലും

നടക്കുന്നു വ്യഭിചാരം സറ്വ്വസാധാരണം.

നാറുന്നു സംസ്കാരം പൈത്ര്കം നമ്മുടെ.


എന്നിട്ടും നോക്കണേ വിധിയൊന്നീ വോട്ടറെ

കുത്തണം വോട്ടുകള്‍ ഇടതിനോ വലതിനോ

വഴിയേതുമില്ലല്ലോ മാറ്റിച്ചിന്തിക്കുവാന്‍

ബദലായുള്ളതോ വറ്ഗീയകോമരം.


മാറണം മനസ്ഥിതി മാറ്റണം വ്യവസ്ഥിതി

അറിയണം നമ്മുടെ ശക്തിയെന്താണെന്ന്.

മാരകം ആയുധം അത് സ്വന്തം നമുക്കിന്ന്

വോട്ടെന്ന ആയുധം

സൂക്ഷിച്ചുപയോഗിക്കണം.

10 comments:

  1. സത്തിയം പറഞ്ഞാല്‍ കവിത വായിച്ചു ഞാന്‍ അന്തം വിട്ടു, ഈ ഭാവനകള്‍ കരുതി വെക്കുക, ഇതിനു ആവശ്യക്കാര്‍ ഏറയുണ്ട്,ഇനിയുണ്ടോ ഇമ്മാതിരി വേറ, അലുക്കളിനേ കുറിച്ച ഒരു കവിത പ്രതീഷിക്കുന്നു
    good posting keep it up
    rasheed thanal

    ReplyDelete
  2. എന്‍റെ വക മൂന്നു സ്മയിലി.

    : ) : ) : )

    കവിതയില്‍ അത്ര പാണ്ഡിത്യം പോരാന്ന് കൂട്ടിക്കോളൂ..

    ReplyDelete
  3. വീണ്ടാമതും വന്നുവല്ലേ... ആശംസകള്‍

    ReplyDelete
  4. congratulations............ur poem is not good its TOO gooD.........

    ReplyDelete
  5. കവിത നന്നായിട്ടുണ്ട്... എന്തുചെയ്യാം ഓരോ അഞ്ചു വര്ഷം കുടുമ്പോഴും നമ്മുടെ കാഷ്‌ കൊള്ളയടിച്ച് കുറെ പേര്‍ നന്നാവും. അത്രതന്നെ.. പിന്നെ ഒരുകാര്യം തെരെഞ്ഞെടുപ്പ് എന്നാണ് തിരഞ്ഞെടുപ്പ് അല്ല.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete